Advertisement

‘സൗദിയിൽ പഠിക്കാം’; അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിലെ സൗദി പവിലിയനിൽ യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തുന്ന പ്രദർശനം

October 22, 2022
Google News 2 minutes Read
International Education show at Expo Centre Sharjah

പതിനെട്ടാം അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയിൽ സജ്ജീകരിച്ചിരിക്കുന്ന സൗദി പവിലിയൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമാകുന്നു. സൗദി പവിലിയനിൽ സൗദി അറേബ്യയിലെ 11 യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തുന്ന പ്രദർശനമാണ് നടക്കുന്നത്. ‘സൗദിയിൽ പഠിക്കാം’ എന്ന തലക്കെട്ടോടെയാണ് പവിലിയൻ സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പ്രദർശനം പുരോ​​ഗമിക്കുന്നത്.

മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റി, പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂണിവേഴ്സിറ്റി, സൗദി ഇലക്ട്രോണിക് യൂണിവേഴ്സിറ്റി, ഖാസി യൂണിവേഴ്സിറ്റി, ഉമ്മുൽഖുറ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് തബൂഖ്, ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്സിറ്റി, കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, കിങ് സൗദ് യൂണിവേഴ്സിറ്റി, കിങ് ഖാലിദ് യൂണിവേഴ്സിറ്റി, ജീസാൻ യൂണിവേഴ്സിറ്റി എന്നിവയാണ് പ്രദർശനത്തിനുള്ളത്. സൗദി അറേബ്യ ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്കിങ്ങിൽ നേടിയ പുരോഗതി ലോകത്തിന് പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.

Read Also: സൗദിയിൽ ഭക്ഷ്യമേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ നീക്കം

‘സ്റ്റഡി ഇൻ സൗദി’ എന്ന വെബ്സൈറ്റിൽ ഇംഗ്ലീഷ്, അറബി, ഹിന്ദി, ജർമൻ, ടർക്കിഷ്, ഉർദു, ഹൗസ, ഫ്രഞ്ച്, മലാവിയൻ, ചൈനീസ് എന്നിങ്ങനെ ഒമ്പതു ഭാഷകളിലായി വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. സന്ദർശകർക്ക് വിവരങ്ങൾ വിശദീകരിച്ചുകൊടുക്കാൻ നിരവധി വാളന്റിയർമാരെ നിയമിച്ചിട്ടുണ്ട്. സൗദി സർവകലാശാലകൾ അറബ് ലോകത്തെയും വിദേശങ്ങളിലെയും വിദ്യാർഥികൾക്ക് നിരവധി പഠന അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Story Highlights: International Education show at Expo Centre Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here