Advertisement

‘കൊല്ലാതെ വെറുതെവിട്ടില്ലേ?’; 4 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ ശിക്ഷയിൽ ഇളവുനൽകി കോടതി

October 22, 2022
Google News 2 minutes Read

4 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ ശിക്ഷയിൽ ഇളവുനൽകി മധ്യപ്രദേശ് കോടതി. ‘കുഞ്ഞിനെ കൊല്ലാതെ വെറുതെവിടാൻ പ്രതി കാരുണ്യം കാണിച്ചു’ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കേസിൽ ആജീവനാന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി 15 വർഷം പൂർത്തിയാക്കിയിരുന്നു. ഇത്രയും ശിക്ഷ മതിയെന്നും ആജീവനാന്ത ശിക്ഷയിൽ ഇളവ് നൽകണമെന്നുമാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ആജീവനാന്ത ശിക്ഷയിൽ ഇളവുനൽകിയ കോടതി തടവുശിക്ഷ 20 വർഷമായി കുറച്ചു.

കോടതിയുടെ ഇൻഡോർ ബെഞ്ചാണ് വളരെ വിചിത്രവും സമൂഹത്തിനു തന്നെ നാണക്കേടുമായ വിധി പുറപ്പെടുവിച്ചത്. “4 വയസായ കുട്ടിയാണെന്ന പരിഗണന പോലും നൽകാതെ ഇത്തരം പൈശാചിക കൃത്യം നടത്തിയ പ്രതി സ്ത്രീകളുടെ അഭിമാനത്തെ ഒരു തരത്തിലും ബഹുമാനിച്ചില്ല. ഇത്രയും വർഷം അനുഭവിച്ച കാലത്തേക്ക് ശിക്ഷാവിധി കുറച്ചുനൽകാവുന്ന കേസായി ഇതിനെ കോടതി കാണുന്നില്ല. എങ്കിലും കുഞ്ഞിനെ കൊല്ലാതെ വെറുതെവിടാൻ പ്രതി കാരുണ്യം കാണിച്ചതിനാൽ ആജീവനാന്ത ശിക്ഷ 20 വർഷത്തെ കഠിന തടവാക്കാൻ കോടതി ഉത്തരവിടുന്നു.”- ജസ്റ്റിസ് സുബോധ് അഭയശങ്കർ, ജസ്റ്റിസ് സത്യേന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കുഞ്ഞിൻ്റെ വീടിനടുത്ത് ഒരു ടെൻ്റിലാണ് പ്രതി താമസിച്ചിരുന്നത്. ഒരു രൂപ നൽകാമെന്നുപറഞ്ഞ് ടെൻ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ കുഞ്ഞിനെ ബലാത്സംഗം ചെയ്തത്. കുഞ്ഞിൻ്റെ അമ്മൂമ്മ കൃത്യം കാണുകയും ഇയാൾക്കെതിരെ മൊഴി നൽകുകയും ചെയ്തു.

Story Highlights: Madhya Pradesh Court Cuts Jail Girl Rapist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here