കോഴിക്കോട് കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്

കോഴിക്കോട് കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായയെ സാഹസികമായി കീഴ്പ്പെടുത്തി.
കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നായ് മറ്റുള്ളവരെയും കടിക്കുന്നത് തടയാനായിരുന്നു നാസറിന്റെ ശ്രമം. നാസർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. അതേസമയം നായ ഇന്ന് പുലർച്ചെ ചത്തു.
Read Also: പാലക്കാട് തെരുവ് നായ ആക്രമണം; മുൻ എംഎൽഎയ്ക്കും കടിയേറ്റു
Story Highlights: Man Curbed the bitten dog Kozhikode
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!