ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
Read Also: പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു
Story Highlights: Man kills 80 years old woman
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!