Advertisement

വിദേശ പഠനം; യുകെയിലെ അനന്തസാധ്യതകൾ

October 22, 2022
Google News 5 minutes Read

യുകെ-യിലെ പുരോഗമന സാമൂഹ്യ പശ്ചാത്തലം ലോകത്തെമ്പാടും നിന്നുള്ള വ്യക്‌തി വൈവിധ്യങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, ആഘോഷിക്കുന്നതിനും, ബഹുമാനിക്കുന്നതിനും സദാ സന്നദ്ധമാണ്. ഈ പ്രത്യകത ഒരു വിദേശ വിദ്യാർത്ഥി എന്നനിലയിൽ യുകെയിൽ എവിടെ ചെന്നാലും ഒരു ഗൃഹാന്തരീക്ഷം അനുഭവിക്കുന്നതിനു നിങ്ങളെ സജ്ജമാക്കുന്നു. അതിനാൽ തന്നെ നിങ്ങൾ ഏതു രാജ്യത്തുനിന്നോ ഏതു ഭാഷ കൈകാര്യം ചെയ്യുന്നവരോ ആയാലും യുകെയിൽ ഒരു സുരക്ഷിതത്വം അനുഭവിക്കാൻ ഒരു പ്രയാസവും ഇല്ല. ഇത് നിങ്ങളുടെ യു കെ ജീവിത കാലയളവിൽ പകരുന്ന ആത്മവിശ്വാസവും അനുഭൂതിയും ചെറുതല്ല. ഈ അനുകൂലാവസ്ഥ തന്നെയാണ് യുകെയിൽ പ്രതി വര്ഷം പഠനത്തിന് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം അഞ്ചു ലക്ഷത്തിൽ എത്തിച്ചത്.

IELTS നിർബന്ധം ഇല്ല

യുകെ-യിലെ ബഹുഭൂരിപക്ഷ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ നിബന്ധകളിൽ IELTS സ്കോർ അത്യാവശ്യമാണെങ്കിലും കുറെയധികം യൂണിവേഴ്സിറ്റികൾ IELTS നിർബന്ധം നിഷ്കർഷിക്കാത്തവയും ഉണ്ട് എന്നത് ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചടുത്തോളം അനന്തസാധ്യതകളാണ് തുറന്നിടുന്നത്. പ്രസ്തുത യൂണിവേഴ്സിറ്റികൾ IELTS-നു പകരം വിദേശ വിദ്യാത്ഥികളുടെ ഇംഗ്ലീഷ് അളക്കുന്ന മറ്റു മാര്ഗങ്ങളായിരിക്കും നിഷ്കര്ഷിക്കുക. യാത്രാ രേഖകളിൽ ഇത് സംബന്ധിച്ച സ്റ്റിഫിക്കറ്റുകൾ ഉൾപ്പെടുത്തി ഇമിഗ്രേഷൻ സമയത്തു ഹാജരാക്കി IELTS സ്കോർ ഇളവ് നേടാവുന്നതേയുള്ളൂ. ഏതൊക്കെ യൂണിവേഴ്സിറ്റികളാണ് IELTS സിൽ ഇളവ് നൽകുന്നത് എന്നും പകരം എന്തൊക്കെ നിബന്ധനകളാണ് പ്രസ്തുത യൂണിവേഴ്സിറ്റികൾ ആവശ്യപ്പെടുന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ പെരിന്തല്മണ്ണയിലുള്ള സ്കോളബ് ഇൻസ്റ്റിറ്റ്യൂട്ട് ട്ടിൽ സ്റ്റുഡന്റസ് കൗൺസിലിങ് കൗണ്ടർ ഒരുക്കിയിട്ടുണ്ട്

ജീവിതപങ്കാളി വിസ ആനുകൂല്യം

ബ്രിട്ടീഷ് പൗരത്വം ഉള്ളവരൊ, യുകെയിൽ സ്ഥിരതാമസം ആക്കിയവരോ ആയ ഏതൊരാൾക്കും അവരവരുടെ ജീവിത പങ്കാളിയെ യുകെയിലേക്കു കൊണ്ടുവന്നു കൂടെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. തുടർച്ചയായി 6 മാസത്തേക്കെങ്കിലും ഒന്നുച്ചു താമസിക്കേണ്ട ജീവിത പങ്കാളികൾക്കാണ് പ്രസ്തുത വിസ ലഭ്യമാകുന്നത് . ഇതിനു യുകെ ഫാമിലി വിസ എന്നും യുകെ മാര്യേജ് വിസ എന്നും വിളിക്കാറുണ്ട് . ഈ വിസ ലഭിക്കുവാൻ യുകെ യിൽ താമസമാക്കിയ വ്യക്തിയും വിസയ്ക്ക് അപേക്ഷിച്ച വ്യക്തിയും യുകെ ഇമ്മിഗ്രേഷൻ വിഭാഗത്തിന്റെ ചില നിബന്ധനകൾ പാലിക്കേണ്ടതാണ്. രണ്ടു പേരും 18 വയസ്സ് തികഞ്ഞവരായിക്കണം എന്നതാണ് പ്രാഥമിക നിബന്ധന . യുകെ യിൽ താമസിക്കുന്ന വ്യക്തിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരിക്കണം. രണ്ടു പേരുടെയും വിവാഹ ഉടമ്പടി / സിവിൽ പാർട്നെഷിപ് യുകെ അധികൃതരുടെ അംഗീകാരം ലഭിച്ചിരിക്കണം. പ്രസ്തുത വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്തു രണ്ടുപേരും തമ്മിലുള്ള വിവാഹ ബന്ധം ചുരുങ്ങിയത് 2 വര്ഷം എങ്കിലും പൂർത്തീകരിച്ചിരിക്കണം തുടങ്ങി ഒരു കൂട്ടം നിബന്ധനകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഏതൊക്കെ കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കി തരുവാനുള്ള സംവിധാനം സ്കോളബിൽ ഉണ്ട്.

രണ്ടു വർഷ തുടർതാമസ അനുവാദം

യുകെയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ ഒന്ന് കൂടി വിശാലമാക്കുന്ന നടപടിയാണ്‌ കഴിഞ്ഞ വര്ഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസ നിയമങ്ങൾ ഉദാരമാകുക വഴി ബ്രിട്ടീഷ് സർക്കാരിൽ നിന്നും ഉണ്ടായത്. ഇത് വഴി യുകെയിൽ ഉപരിപഠനം പൂർത്തീകരിച്ച ഏതൊരു വ്യക്തിക്കും പഠന കാലയളവിനു ശേഷം രണ്ടു വർഷത്തേക്ക് തുടർത്താമസത്തിനുള്ള അപേക്ഷ സമപ്പിക്കാവുന്നതാണ്. ഡോക്ടറേറ്റ് / PhD പൂർത്തിയാക്കിയവർക്കു ഇത് മൂന്ന് വർഷ കാലാവധിയായി ഉയത്തിയിട്ടുണ്ട്. പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിന് മുൻപ്‌ തന്നെ രണ്ടു വർഷ താമസ്സിത്തിനു അപേക്ഷിക്കാവുന്നതാണ്. നിശ്ചിത ശമ്പള നിബന്ധനയോ നിശ്ചിത എണ്ണം അപേക്ഷയോ ഒന്നും ഇതിനു ബാധകമാക്കിയിട്ടില്ല എന്നുള്ളത് ഒരു വലിയ സൗകര്യമാണ്. യൂകെ-യിലെ അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ Graduate Route അഥവാ പോസ്റ്റ് വർക്ക് വീസ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.പോസ്റ്റ് വർക്ക് വീസ നേടുവാൻ ആവശ്യമായ എല്ലാ മാർഗനിർദ്ദേശങ്ങളും സ്കോളബ് നിങ്ങൾക്ക് വിശദമായി തന്നെ മനസ്സിലാക്കി തരുന്നതാണ്. പോസ്റ്റ് വർക്ക് വീസ നേടുവാൻ ഉള്ള കൃത്യമായ മാർഗനിർദേശങ്ങൾ പെരിന്തല്മണ്ണയിലുള്ള സ്കോളബ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നതാണ്.

ബ്രെക്സിറ്റ്‌

ബ്രിട്ടണിന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിൻവാങ്ങലിനെയാണ് BREXIT (Britain – Exit ) എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടൺൻ്റെ ഈ പിൻവാങ്ങൽ ഇന്ത്യ ഉൾപ്പെടെ യൂറോപ്പ്‌ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യുകെയിലെ ഉപരിപഠന സാധ്യതകൾ വളരെയധികം കൂട്ടിയിട്ടുണ്ട്.

പോയിൻറ് ബേസ് സിസ്‌റ്റം

പോയിൻറ് ബേസ് സിസ്‌റ്റം സമ്പ്രദായത്തിൽ, ഐറിഷ് പൗരൻമാർ ഒഴികെയുള്ള വിദേശ പൗരൻമാർ യുകെയിൽ പഠന / തൊഴിൽ ആവശ്യത്തിനായി വരുന്ന സന്നർഭത്തിൽ ചില നിബന്ധനകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. പ്രസ്തുത സംബ്രദായത്തിലൂടെ അവർ നേടുന്ന പോയിന്റ്കൾക്കനുസരിച്ചാണ് അവർക്കു വിസ ലഭിക്കുന്നതു. Point Based System ഏതൊക്കെ തരത്തിൽ ഉപകാരപ്രദമാക്കം എന്ന ഉപദേശ നിർദേശങ്ങൾ സ്കോളബിന്റെ പ്രൊഫഷണൽ എഡ്യൂക്കേഷൻ കൗൺസിലോർസ് നിങ്ങള്ക്ക് വളരെ ലളിതമായി പറഞ്ഞുതരും.

Read Also: പഠന സമയത്തെ ഇടവേള വിദേശപഠനത്തിന് പ്രതികൂലമല്ല

താങ്ങാവുന്ന പഠനച്ചെലവ്‌

മറ്റു വിദേശ രാജ്യത്തെ ഉപരിപഠന ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ പഠനച്ചെലവ് കുറവാണ് എന്നതാണ് വസ്തുത. യുകെയിൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ അവസരവും അനുവാദവും ഉള്ളതിനാൽ പഠന-ജീവിത ചെലവുകൾ ഒരു വെല്ലുവിളിയായി വരുന്നില്ല. യൂകെയിലെ യൂണിവേഴ്സിറ്റികളുടെ ഫീ നിലവാരം ഓരോ കോഴ്‌സിനും നിര്ണയിച്ചിരിക്കുന്ന ട്യൂഷൻ ഫീ മറ്റു ചെലവുകൾ എല്ലാം ചിട്ടയാർന്ന രീതിയിൽ സ്കോളബ് സെന്റർ ലൂടെ അറിയാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തി നിങ്ങളുടെ വിദേശ പഠന സ്വപ്നങ്ങള്ക്ക് പുതിയ ചിറകുകൾ നൽകാം

യുകെ ലോകത്തിന്റെ വിദ്യാഭ്യാസ ഹബ്

169 ഓളം യൂണിവേഴ്സിറ്റികളുള്ള രാജ്യമായ യുകെ ലോക വിദ്യാഭ്യാസ ഭൂപടത്തിൽ ഉപരിപഠനങ്ങളുടെ ഏറ്റവും വലിയ ഹബ്ബ് ആണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികൾ കണക്കിലെടുത്താൽ യുകെയിൽ രണ്ടാം നിര യൂണിവേഴ്സിറ്റികളോട് കിടപിടിക്കാൻ ബുദ്ധിമുട്ടുന്നതായി നമുക്ക് കാണാൻ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും പുരാതനവും പ്രശസ്തവും ആയ യൂണിവേഴ്സിറ്റികൾ ഉള്ള രാജ്യമാണ് യുകെ . ആഗോളതലയത്തിൽ ഏറ്റവും മികച്ച 10 യൂണിവേഴ്സിറ്റികൾ എടുത്താൽ അതിൽ 4 എണ്ണം സ്ഥിതി ചെയ്യുന്നത് യുകെയിലാണ് . കോഴ്‌സ്സുകളുടെ എന്നതിന്റെ കാര്യത്തിലും യുകെ മറ്റു രാജ്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നു. ഏകദേശം 50 ,000 കോഴ്സുകൾ ഉണ്ട് ഒരു വിദ്യാർത്ഥിക്ക് തിരഞ്ഞെടുക്കുവാൻ. നിങ്ങളുടെ ഇപ്പോഴത്തെ അഭിരുചിയും യോഗ്യതയും അനുസരിച്ചു ഏറ്റവും അനുയോജ്യമായ യുകെ കോഴ്സ് കൾ തിരഞ്ഞെടുക്കാൻ സ്കോളബ് കരിയർ ടീം സദാ സന്നദ്ധരാണ്.

യൂണിവേഴ്സിറ്റികളുടെ ഉന്നതനിലവാരം

യുകെയിലെ ഉപരിപഠനം അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിച്ചവയാണ്. ലോകത്തെമ്പാടുമുള്ള കോർപ്പറേറ്റുമുകളും സർക്കാരുകളും മറ്റു യൂണിവേഴ്സിറ്റികളും യുകെ വിദ്യാഭ്യാസത്തെ വലിയ വിലകല്പിക്കുന്നുണ്ട്. യൂകെയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കോഴ്‌സുകൾ ചുരുങ്ങിയ കാലയളവോടുകൂടിയവയും കൂടുതൽ തീവ്രമായതും ആണ്. ആയതിനാൽ ബിരുദ ബിരുദാനന്തര പഠനത്തിന് സമയം പാഴാകുന്നില്ല. പഠന നിലവാരത്തിൽ ഒട്ടും വുട്ടു വീഴ്ച ചെയ്യാതെ തന്നെ അണ്ടർ ഗ്രേഡുയേഷൻ 3 വര്ഷകാലാവധിയിൽ പൂർത്തീകരിക്കാൻ സാധിക്കുമ്പോൾ ഗ്രേഡുയേഷൻ ആൻഡ് പോസ്റ്റ് ഗ്രേഡുയേഷൻ പ്രോഗ്രാമുകൾ ഒരു വർഷ കാലാവധിയിൽ പൂർത്തീകരിക്കാൻ സാധിക്കും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സ് കളും അവ കൈകാര്യം ചെയ്യുന്ന യൂണിവേഴ്സിറ്റികളും കൃത്യമായി തിരഞ്ഞെടുക്കാൻ ഉള്ള പ്രൊഫഷണൽ ടീം സ്കോളബ് ഒരുക്കിയിട്ടുള്ളതിനാൽ സ്കോലാബിലൂടെ യുകെ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സകളും യൂണിവേഴ്സിറ്റികളും അനായാസമായി തിരഞ്ഞെടുക്കാൻ സാധിക്കുന്നു.

സ്കൊളാബ് കോഴ്സ് ഫൈൻഡർ പ്ലാറ്റ്ഫോം സന്ദർശിക്കൂ, നിങ്ങളാഗ്രഹിച്ച കോഴ്‌സും യൂണിവേഴ്സിറ്റിയും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തൂ!

കോഴ്സ് ഫൈൻഡർ: www.scholabedu.com/course-finder

ഇൻസ്റ്റാഗ്രാം: www.instagram.com/scholabstudyabroad/

വെബ്സൈറ്റ്: www.scholabedu.com

Mob: +91 790 25 25 250
Mail: info@scholabedu.com

Story Highlights: Scholab: Best Study Abroad Consultants in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here