Advertisement

വയനാട് വീണ്ടും കടുവയുടെ ആക്രമണം; ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു

October 22, 2022
Google News 1 minute Read

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ചീരാലില്‍ കടുവയുടെ ആക്രമണം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Read Also: വയനാട് ചീരാലിൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതം

Story Highlights: Tiger Attack Again In Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here