‘പൊലീസ് അക്രമങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നു’; വാളയാര്‍ മര്‍ദനത്തിനെതിരെ വി കെ ശ്രീകണ്ഠന്‍

വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി. ജില്ലയില്‍ പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (v k sreekandan mp against police attack in walayar)
ജില്ലയില്‍ പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ വിമര്‍ശിച്ചു. എസ് പിക്ക് ഇവിടെ എന്താണ് പണിയെന്ന് അറിയില്ല. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ കേരളത്തിലെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലെയാണ്. ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ വാളയാറില്‍ നിര്‍ത്താറില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് വന്ന് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം
വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
Story Highlights: v k sreekandan mp against police attack in walayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here