Advertisement

ലഹരി വിരുദ്ധ ദീപം തെളിയിച്ച് എംഎല്‍എമാർ

October 23, 2022
Google News 1 minute Read

No To Drugs: സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ ഭാഗമായി മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദീപം തെളിയിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടിയും നടക്കും. നാളെ വൈകിട്ട് 6ന് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും.

വർക്കലയിൽ വി ജോയ്, വാമനപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡി.കെ.മുരളി, ചിറയിന്‍കീഴ് റെയില്‍വേ കോമ്പൗണ്ടില്‍ വി.ശശി, പോങ്ങനാട് ജംഗ്ഷനില്‍ ഒ.എസ് അംബിക, ശാസ്തമംഗലം ജംഗ്ഷനില്‍ വി.കെ പ്രശാന്ത്, നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ കെ.ആന്‍സലന്‍ എന്നിവർ ദീപം തെളിയിച്ച് പരിപാടിയുടെ ഭാഗമായി. പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിച്ചിരുന്നു.

ഇന്ന് മന്ത്രി ജി.ആര്‍ അനില്‍ നെടുമങ്ങാട് പൂവത്തൂര്‍ കല്ലുവരമ്പിലും ജി.സ്റ്റീഫന്‍ എം.എല്‍.എ ആര്യനാട് ജംഗ്ഷനിലും ദീപം തെളിയിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടവും രാവിലെ സംഘടിപ്പിച്ചിട്ടുണ്ട്. മ്യൂസിയം ജംഗ്ഷനില്‍ മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം സമാപിക്കും. എ.എ റഹീം എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

Story Highlights: anti-drug lamp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here