Advertisement

‘യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി’; കോലിയുടെ പ്രകടനത്തിൽ വികാരാധീനയായി അനുഷ്‌ക

October 23, 2022
Google News 3 minutes Read

ആരാധകർക്കുള്ള ദീപാവലി സമ്മാനമാണ് ടി20 ലോകകപ്പിലെ ഇന്ത്യൻ ജയം. വിരാട് കോലിയുടെ തിരിച്ചുവരവ് കണ്ട മത്സരത്തിൽ പാകിസ്താനെ 4 വിക്കറ്റിന് ടീം പരാജയപ്പെടുത്തി. കോലിയുടെ ഉജ്ജ്വല ഇന്നിംഗ്‌സിന് നന്ദി പറയുകയാണ് ഇന്ത്യൻ ആരാധകർ. വിരാട് കോലിയുടെ മിന്നും പ്രകടനത്തെ കുറിച്ചും ഇന്ത്യയുടെ ചരിത്ര വിജയത്തെക്കുറിച്ചും അനുഷ്‌ക ശർമ്മ വികാരാധീനയായി എഴുതിയ കുറിപ്പ് വൈറലാകുന്നു.

‘യൂ ബ്യൂട്ടി…,യൂ ഫ്രീക്കിങ് ബ്യൂട്ടി…ദീപാവലിക്ക് മുമ്പ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ നിങ്ങൾ ഇന്ന് സന്തോഷം കൊണ്ടുവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം ഇന്ന് കണ്ടു. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ് മൈ ലവ്…നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്!’ – വിരാടിനെ പ്രശംസിച്ചുകൊണ്ട് അനുഷ്‌ക കുറിക്കുന്നു.

‘അമ്മ റൂമിൽ വെച്ച് നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു…’ – കോലിയുടെ ചിത്രം പങ്കുവച്ച് അനുഷ്‌ക എഴുതി.

Story Highlights: Anushka Sharma writes note for Virat Kohli after win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here