Advertisement

ബാബർ അസം ഗോൾഡൻ ഡക്ക്; ഇന്ത്യക്ക് സ്വപ്ന തുടക്കം

October 23, 2022
Google News 7 minutes Read

ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് സ്വപ്നത്തുടക്കം. പാക് ക്യാപ്റ്റൻ ബാബർ അസം റണ്ണൊന്നുമെടുക്കാതെ പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ബാബർ പുറത്തായത്. അർഷ്ദീപ് സിംഗിനാണ് വിക്കറ്റ്. രണ്ടാം ഓവർ എറിഞ്ഞ അർഷ്ദീപ് തൻ്റെ ആദ്യ പന്തിൽ തന്നെ ബാബറെ കുടുക്കി. ബാബർ ഡിആർഎസ് എടുത്തെങ്കിലും ഓൺഫീൽഡ് കോൾ നിലനിൽക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.

ടീമുകൾ

India : Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

Pakistan : Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah

Story Highlights: babar azam golden duck india pakistan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here