മഹ്‌സ അമിനിയുടെ മരണം: ഇറാനിൽ പ്രതിഷേധം ആറാം ആഴ്ചയിലേക്ക്

Mahsa Amini Protests in Iran Enter Sixth Week: മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധം ശക്തം. ഇറാനിൽ ശിരോവസ്ത്ര നിയമത്തിനെതിരായ പ്രതിഷേധം ആറാം ആഴ്ചയിലേക്ക് കടന്നു. ശനിയാഴ്ച കൂടുതൽ പേർ സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തി. രാജ്യത്തുടനീളം കടയുടമകളും ഫാക്ടറി തൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.
“ശനിയാഴ്ച്ച സ്വാതന്ത്ര്യത്തിനായി ഞങ്ങൾ ഒരുമിച്ചു പോരാടും”- ശിരോവസ്ത്രം അണിയാത്ത ഒരു സ്ത്രീയുടെ ചിത്രം ഉൾപ്പെടെ ആക്ടിവിസ്റ്റ് അറ്റീന ഡെമി ട്വീറ്റ് ചെയ്തു. “സാനന്ദജ്, ബുക്കാൻ, സക്വസ് എന്നിവയുൾപ്പെടെ രണ്ട് നഗരങ്ങളിൽ പണിമുടക്ക് നടന്നു, ഇന്റർനെറ്റ് സേവനം ഇല്ലാത്തതിനാൽ കൂടുതൽ വിവരം ലഭ്യമല്ല” – 1500tasvir സോഷ്യൽ മീഡിയ ചാനൽ എഎഫ്‌പിയോട് പറഞ്ഞു.
സ്ത്രീകൾക്കുള്ള ഇറാന്റെ വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ അമിനിയുടെ മരണത്തിന് പിന്നാലെയാണ് ഇസ്ലാമിക് റിപ്പബ്ലിക്കിൽ കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിന് തുടക്കം കുറിക്കുന്നത്. ശിരോവസ്ത്ര നിയമത്തിനെതിരേ ഇറാനില്‍ ഒരു മാസത്തിലേറെയായി ശക്തമായ പ്രക്ഷോഭം തുടരുകയാണ്.
സ്ത്രീകളും പെണ്‍കുട്ടികളും പലയിടത്തും ഹിജാബ് അഴിച്ചുമാറ്റി പ്രതിഷേധിക്കുന്നു. പ്രക്ഷോഭക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. ഇതുവരെ 122 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Story Highlights: Mahsa Amini Protests in Iran Enter Sixth Week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here