സർക്കാർ എന്നും ജനങ്ങളുടെ കൂടെ; പൊലീസ് അക്രമത്തിൽ നിയമനടപടി സ്വീകരിക്കും ; പി രാജീവ്

പൊലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. സർക്കാർ എന്നും ജനങ്ങളുടെ കൂടെ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം. വസ്തുതകള്‍ ആധാരമാക്കി വേണം ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കാനെന്നും മന്ത്രി വ്യക്തമാക്കി.(p rajeev on kerala police)
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ഗവർണർ പ്രതികരിച്ചത് കാര്യം മനസിലാക്കാതെയാണെന്ന് പി. രാജീവ് പറഞ്ഞു. മലയാളം നല്ലപോലെ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ടാകാം ഗവർണർ അങ്ങനെ പറഞ്ഞത്. ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.
Story Highlights: p rajeev on kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here