‘സൈനികരായ സഹോദരങ്ങളുടെ ക്രൂര മർദ്ദനം’; അനങ്ങാൻ പോലുമാകാതെ കഴിയുന്ന ഹരിദാസ്; നടപടിയെടുക്കാതെ പൊലീസും

പാലക്കാട് കരിമ്പയിൽ സൈനികരായ സഹോദരങ്ങളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് അനങ്ങാൻ പോലുമാകാതെ തളർന്നു കിടക്കുകയാണ് ഒരു കുടുംബത്തിന്റെ അത്താണി. കറ്റകുളം സ്വദേശി ഹരിദാസനാണ് സൈനികരായ പ്രശാന്തിന്റെയും പ്രദീപിന്റെയും ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രതികൾ സൈനിക ക്യാമ്പിലേക്ക് മടങ്ങിയതോടെ തത്ക്കാലം ഒന്നും ചെയ്യാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.(palakkad army brothers attacked haridas)
ആഗസ്റ്റ് 30 ന് രാത്രിയിൽ മർദ്ദനമേറ്റ ഹരിദാസിന്റെ സഹോദരൻ ശിവദാസൻ പനിപിടിച്ച കുഞ്ഞിനെ കോങ്ങാട്ടെ ആശുപത്രിയിൽ കാണിച്ച് മടങ്ങി വരുന്നതിനിടെ വീടിന്റെ സമീപത്തുള്ള അംഗൻവാടിക്കടുത്ത്‌വച്ചു രണ്ടു കാറുകൾ വഴി തടഞ്ഞു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിച്ചു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
പിന്നിട് രാത്രിയിൽ ഉണ്ണികൃഷ്ണൻ എന്നയാൾ വീട്ടിലെത്തി ഹരിദാസിനെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയി. സഹോദരനെ വഴിതടഞ്ഞ കാര്യം സംസാരിക്കാൻ എന്നുപറഞ്ഞ് ആണ് വിളിച്ചത്. എന്നാൽ പിന്നീട് ഹരിദാസ് നേരിട്ടത് ക്രൂരമായ മർദ്ദനമാണ്. നാട്ടുകാരായ പ്രദീപും പ്രശാന്തുമാണ് ഹരിദാസിനെ മർദിച്ചത്. രണ്ടുപേരും സൈനികരാണ് സഹോദരങ്ങളാണ്. അവർ അവധിക്കുവാന്നോപ്പോഴാണ് ക്രൂരത നടത്തിയത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പലതവണ കയറി ഇറങ്ങിയിട്ടും കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ല.
തലയ്ക്ക് മാരകമായി മുറിവേൽക്കുകയും കഴുത്തിലെ എല്ലുകൾ പൊട്ടുകയും ചെയ്ത ഹരിദാസിന് നേരെ നിൽക്കണമെങ്കിൽ പോലും ഏറെ നാളത്തെ ചികിത്സ ആവശ്യമാണ്. സൈനികരായ സഹോദരങ്ങൾ നേരത്തെ മദ്യപിച്ചത് അടക്കം നിരവധി പ്രശ്‌നങ്ങൾ പ്രദേശത്ത് ഉണ്ടാക്കിയിട്ടുണ്ട്. നൂറോളം പേർ ഒപ്പിട്ട നിവേദനം ഇവർക്കെതിരെ പൊലീസിൽ സമർപ്പിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ച പൊലീസ് പിന്നീട് കേസിന്റെ ഒരു വിവരവും കുടുംബത്തെ അറിയിച്ചിട്ടില്ല.അവധി കഴിഞ്ഞ് ഇരുവരും സൈനിക ക്യാമ്പിലേക്ക് മടങ്ങി എന്നുമാത്രമാണ് കുടുംബത്തിന് ലഭിക്കുന്ന മറുപടി.
Story Highlights: palakkad army brothers attacked haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here