Advertisement

സർവകലാശാലകളെ അനാഥമാക്കി മാറ്റാനാണ് ​ഗവർണറുടെ നീക്കം; മന്ത്രി ആർ. ബിന്ദു

October 23, 2022
Google News 2 minutes Read
R Bindu against Arif Mohammad Khan

ഏകപക്ഷീയമായ നിലപാടാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊള്ളുന്നതെന്നും സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടിയാണിത്. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ തന്നെയും പുറത്താക്കിയേക്കും. പക്ഷെ ഇക്കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് അസാധാരണമായ ഈ തീരുമാനം ​ഗവർണർ എടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ( R Bindu against Arif Mohammad Khan ).

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത്. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.

Read Also: ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ

കേളത്തിലെ സർവ്വകലാശാലകളിലെ 9 വൈസ്‌ ചാൻസിലർമാരോട്‌ രാജി വെക്കാനുള്ള ഗവർണറുടെ നിർദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാർ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനിൽപ്പ്‌ അട്ടിമറിക്കുവാനുള്ള സംഘപരിവാർ ഗൂഢാലോചനയാണ്‌ ഗവർണറിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായാണ്‌ കേരളത്തിലെ സർവ്വകലാശാലകളിൽ വൈസ്‌ ചാൻസിലർമാരെ നിയമിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.

സംസ്ഥന സർക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ സർവ്വകലാശാല വൈസ്‌ ചാൻസിലർമാരെ സ്ഥാനത്ത്‌ നിന്നും മാറ്റുവാനുള്ള ഗവർണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കുന്നു.

Story Highlights: R Bindu against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here