മഹാരാഷ്ട്രയിൽ കുപ്രസിദ്ധ കുറ്റവാളിയെ വെടിവച്ച് കൊന്നു

മഹാരാഷ്ട്രയിലെ താനെ നഗരത്തിലുണ്ടായ വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ കുറ്റവാളി ആശുപത്രിയിൽ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കലാ ഗാന്യ എന്ന ഗണേഷ് ജാദവിന് വെടിയേറ്റത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചിലർ ജാദവിനെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കുന്നിൽ എത്തിച്ച ശേഷം പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നു. ജാദവിനെ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
12ലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജാദവ്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെ സെക്ഷൻ 302 (കൊലപാതകം) കൂടി വർത്തക് നഗർ പൊലീസ് ചേർത്തു. അതിനിടെ, പോസ്റ്റ്‌മോർട്ടത്തിനായി ജാദവിന്റെ മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് തടയാൻ ജാദവിന്റെ കൂട്ടാളികൾ ശ്രമിച്ചു.
Story Highlights: Thane history-sheeter dies hours after being shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here