കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം, ബെഡ്‌റൂമില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു; അമ്പലപ്പുഴ പൊലീസിനെതിരെ പരാതിയുമായി യുവതി

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി വീട്ടമ്മ. അമ്പലപ്പുഴ പൊലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി. യുവതി ഒറ്റയ്ക്കു വീട്ടില്‍ ഉള്ളപ്പോഴായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ പൊലീസ് പരിശോധന നടത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇയാളുടെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. (woman complaint against ambalappuzha police )
യൂണിഫോമില്ലാതെ എത്തിയ പൊലീസുകാര്‍ തന്നോട് മോശമായി പെരുമാറിയെന്നും യുവതി പരാതിപ്പെടുന്നുണ്ട്. കോടതി അനുമതിയില്ലാതെയാണ് പൊലീസ് വീട്ടില്‍ കയറിയതെന്നാണ് ആരോപണം. ബെഡ്‌റൂമിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങള്‍ വലിച്ചു വാരിയിട്ടു. കാരണം വ്യക്തമാക്കാതെയായിരുന്നു പൊലീസിന്റെ പരിശോധനയെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. നടപടി ക്രമങ്ങളൊന്നും പാലിക്കാതെ പൊലീസ് പരിശോധനയ്‌ക്കെത്തിയത് സംബന്ധിച്ച ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
പൊലീസ് നടപടികള്‍ ചോദ്യം ചെയ്ത യുവതിയുടെ ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴ എസ് ഐയുടെ പരാതിയിലാണ് ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ തങ്ങളുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം. സംഭവത്തെക്കുറിച്ച് യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
Story Highlights: woman complaint against ambalappuzha police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here