കാര്‍ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറി; യുപിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട 5 സുഹൃത്തുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ബസ്തി ജില്ലയിലെ കജ്വളയില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ശാന്ത് കബിര്‍ നഗറിലെ താമസക്കാരായ അഞ്ചുപേരും സംഭവസ്ഥലത്ത് നിന്ന് ദീപാവലി ആഘോഷിക്കാന്‍ വീടുകളിലേക്ക് പുറപ്പെട്ടതായിരുന്നു. അഞ്ച് പേരും അപകട സമയത്ത് തന്നെ മരിച്ചു.
തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന യുവാക്കളെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ജില്ലാ ഭരണകൂടം അധികൃതരും സ്ഥലത്തെത്തി. രാത്രിയും പകലും ദേശീയപാതയില്‍ ഒരു വാഹനവും വെറുതെ നിര്‍ത്തിയിടരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Story Highlights: 5 went for diwali celebration died in a car accident
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!