‘ഗവർണർ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്, അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി’: കെ സുരേന്ദ്രൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രിംകോടതി വിധി അന്തിമമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്.(k surendran support over aarif muhammed khan)
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. സുപ്രിം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്.
ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാർട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നുകയാണ് സർക്കാരെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: k surendran support over aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here