Advertisement

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് തുറന്ന പോരിലേക്ക്; നാളെ മുതല്‍ സംസ്ഥാനമെമ്പാടും പ്രതിഷേധം

October 24, 2022
Google News 3 minutes Read

വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുറന്ന പോരിലേക്ക്. നാളെ മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്തെമ്പാടും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. (ldf protest from tomorrow against governor arif muhammed khan)

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. കേരളത്തിന്റെ സര്‍വ്വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മികച്ച അംഗീകാരമാണ് ലഭിച്ചുവരുന്നത്. ഈ ഘട്ടത്തില്‍ ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന് കമ്മീഷനുകള്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം; മുഖ്യമന്ത്രിയെ പരിഹസിച്ച് ​ഗവർണർ

ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്. ഇതിനെ തടയിടാന്‍ ആര്‍.എസ്.എസ് നല്‍കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

Story Highlights: ldf protest from tomorrow against governor arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here