കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടയാളെ അഞ്ച് മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്

കാല്‍നടക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടയാളെ കുടുക്കി ഷാര്‍ജ പൊലീസ്. അഞ്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അറബ് സ്വദേശിയായ 50 വയസുകാരനാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്. (Man dies in hit-and-run accident suspect arrested in 5 hours Sharjah)
ശിക്ഷ ഭയന്നാണ് താന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. താനാണ് കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. വാഹനമിടിച്ച് ആള്‍ വീണപ്പോള്‍ താന്‍ ആകെ ഭയചകിതനായി. അതിനാലാണ് വേഗം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ വിഭാഗമാണ് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കിയത്. വണ്ടിയിടിച്ചിട്ട് പരുക്കേറ്റയാളെ സഹായിക്കാതെ രക്ഷപ്പെടുന്നത് ഗുരുതര കുറ്റമാണെന്ന് ഷാര്‍ജ പൊലീസ് ഓര്‍മിപ്പിച്ചു. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണെന്നും ഷാര്‍ജ പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.
Story Highlights: Man dies in hit-and-run accident suspect arrested in 5 hours Sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here