പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ 3 കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി

മുംബൈയിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. ഗ്ലാസ് ബോട്ടിലിൽ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞതിനാണ് 21 കാരനെ കൊലപ്പെടുത്തിയത്. 14ഉം 15ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായും 12 വയസ്സുള്ള മറ്റൊരു പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഗോവണ്ടിയിലെ ശിവാജി നഗർ ഏരിയയിൽ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 12 വയസ്സുള്ള ആൺകുട്ടി ഒരു ഗ്ലാസ് ബോട്ടിലിൽ പടക്കം വയ്ക്കുന്നത് കണ്ട് യുവാവ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും മറ്റ് രണ്ട് പ്രതികൾ ഇരയെ മർദിക്കാൻ തുടങ്ങിയെന്നും പൊലീസ് വിശദീകരിക്കുന്നു.
12 വയസ്സുള്ള ആൺകുട്ടി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയും കഴുത്തിൽ ഇടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
Story Highlights: Man Stabbed To Death By Boys Over Argument About Crackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here