‘ഭിന്നത മാറ്റാനാവാതെ കോൺഗ്രസ്’; സർക്കാർ വിസിമാരോട് രാജിവക്കാൻ ആവശ്യപ്പെടണം: വി.ഡി.സതീശൻ

ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷ നിരയിലും യുഡിഎഫിലും ഭിന്നത. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കേരളത്തിലെ നേതാക്കൾ എത്തിയിരുന്നു. ഗവർണർ നിലവിൽ സ്വീകരിച്ച നടപടി ശരിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വി സി നിയമനം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു.(norms where violated by government and governor says v d satheeshan)
ഒൻപത് സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനവും അനധികൃതം.യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. നിയമലംഘനമാണ് വൈസ് ചാൻസലർമാരുടെ നിയമനത്തിൽ നടക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാല്‍ നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽ സർക്കാർ വിസിമാരോട് രാജിവക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്.പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സർക്കാർ നിയമിച്ചത്. ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം ഗവർണറുടെ നടപടിയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും എം എം ഹാസനും രംഗത്തെത്തിയിരുന്നു എന്നാൽ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Story Highlights: norms where violated by government and governor says v d satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here