Advertisement

കൊവിഡ് പ്രതിസന്ധിയില്‍ ബ്രിട്ടനെ താങ്ങിനിര്‍ത്തിയ അന്നത്തെ ധനമന്ത്രി; ഋഷി സുനക്

October 24, 2022
Google News 4 minutes Read
rishi sunak's economic support for workers and businesses during covid pandemic

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിഞ്ഞതോടെ ചരിത്രനിമിഷമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടണിലുണ്ടായത്.
ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ ബ്രിട്ടനിലെ മുന്‍ ധനമന്ത്രിയും പുതിയ പ്രധാനമന്ത്രിയുമാകുന്ന ഋഷി സുനക് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുത്ത 170,000 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഒരു വെളുത്ത വര്‍ഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇപ്പോള്‍ 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയിരിക്കുന്നു.(rishi sunak’s economic support for workers and businesses during covid pandemic )

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായിരുന്നു ഋഷിയുടെ പിതാവ്. അമ്മ ഫാര്‍മസിസ്റ്റും. ബ്രിട്ടണിലെ സതാംപ്ടണിലെ ഒരു ഇന്ത്യന്‍ കുടുംബത്തിലാണ് ഋഷി സുനക് ജനിച്ചത്. പഞ്ചാബിലാണ് ഋഷിയുടെ കുടുംബത്തിന്റെ തായ് വേരികളുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയാണ് ഋഷിയുടെ മുത്തഛന്റെ കുടുംബം ആഫ്രിക്കയിലേക്ക് താമസം മാറിയത്. എന്നാല്‍ അക്കാലത്ത് ശക്തമായ ഇന്ത്യന്‍ വിരുദ്ധ വികാരത്തിന് പുറത്ത് പൊട്ടിപ്പുറപ്പെട്ട അശാന്തികള്‍ക്കിടയില്‍ ഋഷിയുടെ മുത്തച്ഛന്‍ തന്റെ പുതിയ താവളം ബ്രിട്ടനാക്കി തെരഞ്ഞെടുത്തു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ ഋഷി ജീവിത സഖിയാക്കി. 2015ല്‍ യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടില്‍ പാര്‍ലമെന്റ് അംഗമായി ഋഷി സുനക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട ബോറിസ് ജോണ്‍സന്റെ ‘ലീവ് ഇ.യു’ കാമ്പെയ്നില്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരില്‍ ഒരാളായിരുന്നു സുനക്. 2020 ഫെബ്രുവരിയില്‍ ഏറ്റവും പ്രധാനപ്പെട്ട യുകെ കാബിനറ്റ് പദവിയായ എക്സ്ചീക്കറിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടപ്പോളും ഋഷി സുനക് ചരിത്രം സൃഷ്ടിച്ചു.

Read Also: ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

കൊവിഡ് സമയത്ത് ബ്രിട്ടന്റെ സാമ്പത്തിക നില താഴെവീണ് പോകാതിരിക്കാന്‍ ധനമന്ത്രിയായിരുന്നു ഋഷി ശ്രമിച്ചിരുന്നു. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. ലോകരാജ്യങ്ങളില്‍ മിക്കതും കൊവിഡ് മഹാമാരി ഈ കാലയളവില്‍ തൊഴില്‍-സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചപ്പോള്‍ ബ്രിട്ടണിലും തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ആ സമയത്ത് രാജ്യത്തെ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും സാമ്പത്തികപിന്തുണ നല്‍കി അന്ന് ധനമന്ത്രിയായിരുന്ന സുനക്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചും ലോക്ക്ഡൗണിനിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുമുണ്ടായ ‘പാര്‍ട്ടിഗേറ്റ്’ അഴിമതിയുടെ ഫലമായി സുനക്കിന്റെ പ്രശസ്തി തകര്‍ന്നു.

Story Highlights: rishi sunak’s economic support for workers and businesses during covid pandemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here