Advertisement

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍

October 24, 2022
Google News 2 minutes Read
world's longest oil and gas well UAE

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍. അബുദബി നാഷണല്‍ ഓയില്‍ കമ്പനിയാണ് അപ്പര്‍ സകും എണ്ണപ്പാടത്ത് കിണര്‍ നിര്‍മിച്ചത്. 50,000ത്തില്‍പ്പരം അടിയുള്ള എണ്ണക്കിണറാണ് പുതുതായി നിര്‍മിച്ചത്.

2017ല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കിണറിനെക്കാളും 800 അടിയിലേറെ കൂടുതല്‍ നീളമാണ് കിണറിനുള്ളതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2030ഓടെ പ്രതിദിനം 50 ലക്ഷം വരെ എണ്ണ നിര്‍മിക്കാനാണ് പദ്ധതി. ആഗോള ഊര്‍ജ ആവശ്യം നിറവേറ്റുന്നതിന് വേണ്ടിയുള്ള അഡ്‌നോകിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പുതിയ എണ്ണക്കിണറെന്നും അഡ്‌നോക് അറിയിച്ചു.

Read Also: സൈബര്‍ നിയമലംഘനങ്ങള്‍ക്ക് പൂട്ടിട്ട് യുഎഇ; 800ഓളം വെബ്‌സൈറ്റുകള്‍ക്ക് നിരോധനം

Story Highlights: world’s longest oil and gas well UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here