Advertisement

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് തിരികെ വീട്ടിലെത്തി

October 25, 2022
2 minutes Read

താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ്‌ അഷറഫ് തിരികെ വീട്ടിലെത്തി. അൽപ്പസമയം മുൻപാണ് അഷറഫ് വീട്ടിൽ എത്തിയത്. ഇയാളെ വിട്ടയച്ചു എന്ന് പൊലീസിന് രാവിലെ വിവരം കിട്ടിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമരശേരി പൊലീസ് ഇയാളിൽ നിന്ന് വിശദമായ മൊഴി എടുക്കും.

അഷ്‌റഫിനെ തട്ടികൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.

Story Highlights: Ashraf who was abducted by Quotation gang returned home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top