അമേരിക്കയില്‍ വീണ്ടും സ്‌കൂളിന് നേരെ വെടിവയ്പ്പ്; മൂന്ന് മരണം; അക്രമിയെ പൊലീസ് വധിച്ചു
അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. (school shooting again is us school 3 died)
സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈസ്‌കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ കൂടി ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.
Story Highlights: school shooting again is us school 3 died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here