നയൻതാര – വിഘ്നേഷ് ദമ്പതികളുടെ വാടകഗർഭധാരണം; നിയമലംഘനമില്ലെന്ന് റിപ്പോർട്ട്

വിഘ്നേഷ് – നയൻ താര ദമ്പതികൾക്ക് ക്ലീൻ ചീറ്റ്. വാടകഗർഭത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത് നിയമം ലംഘിച്ചല്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതി നടത്തിയ അന്വേഷണം പൂർത്തിയായി. തമിഴ് നാട് സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
കുട്ടികൾ ജനിച്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നു സമിതിവിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Read Also: വാടക ഗർഭധാരണം വിവാദത്തിൽ; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എതിരെ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണം
വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഉണ്ടാകുന്നില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം തിരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കർശന ചട്ടങ്ങൾ ലംഘിച്ചെന്ന വിവാദത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Story Highlights: Nayanthara-Vignesh surrogacy case: no rules were broken by couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here