Advertisement

പുകവലി നിർത്താൻ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകളാണോ? റിപ്പോർട്ട്

October 26, 2022
Google News 2 minutes Read

പുകവലി ശരീരത്തിന് ഏറെ ഹാനികരമായ ഒരു ദുശീലമാണ്. അടിമപ്പെട്ട് കഴിഞ്ഞാൽ ഇതിൽ നിന്ന് പുറത്തേക്ക് വരിക എന്നത് ഏറെ പ്രയാസമാണ്. പുകവലി നിർത്താൻ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ ആണെന്ന് കണ്ടെത്തിരിക്കുകയാണ് സ്വീഡനിലെ ഊപ്സാല സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ. സ്ത്രീകളുടെ തലച്ചോറിലെ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദന സംവിധാനത്തെ പുകവലി ബാധിക്കുന്നുണ്ട്. ഈ മാറ്റം ഒരു സിഗരറ്റ് വലിക്കുമ്പോൾ പോലും പ്രകടമാണ് എന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്.

മുൻപു തന്നെ പഠനങ്ങളിൽ നിന്ന് തന്നെ വ്യക്തമായ കാര്യമാണ് നികോട്ടിനോട് സ്ത്രീശരീരവും പുരുഷ ശരീരവും വ്യത്യസ്തമായ രീതിയിലാണ് എന്നത്. പുകവലി നിയന്ത്രിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മാർഗങ്ങൾ സ്ത്രീകളിൽ ഫലവത്താവാൻ പുരുഷന്മാരെ അപേക്ഷിച്ച് പ്രയാസമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുകവലി ശീലത്തിലേക്ക് തിരികെ വരാനുള്ള പ്രവണതയും സ്ത്രീകളിൽ കൂടുതലാണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഗവേഷണത്തിനായി ആരോഗ്യവതികളായ സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. നേസൽ സ്പ്രേകളായാണ് നികോട്ടിൻ ഡോസുകൾ ഇവർക്ക് നൽകിയത്. പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിന്റെ ഭാഗമായ തലച്ചോറിലെ താലമസ് ഭാഗത്താണ് നിക്കോട്ടിന്റെ പ്രവർത്തനം പ്രധാനമായും ഉണ്ടായത്.

കൂടാതെ പുകവലി മൂലം ഹൃദയാഘാതം, ശ്വാസകോശ അർബുദം എന്നിവയും ഉണ്ടാവാനുള്ള സാധ്യതയും സ്ത്രീകളിൽ കൂടുതലാണന്നാണ് നിഗമനം. കൂടാതെ പ്രത്യുൽപാദന സംവിധാനത്തെയും പുകവലി ശീലം പ്രതികൂലമായി ബാധിക്കുമെന്നതിലേക്കാണ് കണ്ടെത്തൽ വിരൽചൂണ്ടുന്നത്.

Story Highlights: Nicotine May Block Estrogen in Women’s Brains, Making It Harder to Quit Smoking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here