Advertisement

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചു: വി ശിവൻകുട്ടി

October 26, 2022
Google News 1 minute Read

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നടപ്പ് അധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്ര വിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പാചക തൊഴിലാളികൾക്കുള്ള കൂലിയുടെ വിഹിതം നൽകിയത്. ഈ അധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്ര വിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.

Story Highlights: 262.33 crore sanctioned for school lunch scheme: V Sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here