പരുമല സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍; 24 IMPACT

പത്തനംതിട്ട പരുമല കെ വി എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. തിരുവല്ല എഇഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിവേചനം കാണിക്കുന്നുവെന്ന് രക്ഷിതാക്കളാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി.
ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്‍കാന്‍ ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
Read Also: ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്തവര്‍ക്ക് മിഠായി; വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ വിവേചനമെന്ന് പരാതി
ഫീസ് കൊടുത്ത കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മിഠായി നല്‍കിയതെന്നും ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികള്‍ പറഞ്ഞു.
Story Highlights: teachers discrimination against students case took by child rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here