Advertisement

കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ

October 27, 2022
Google News 3 minutes Read

കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ നവജിത് കൗര്‍ ബ്രാര്‍. ഇന്‍ഡോ കനേഡിയന്‍ ആരോഗ്യപ്രവര്‍ത്തകയായ നവജിത് സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്ന സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതയാണ്. 2,6 വാര്‍ഡുകളില്‍ വിജയം കൊയ്താണ് തിങ്കളാഴ്ച നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലൂടെ നവജിത് സിറ്റി കൗണ്‍സിലറാകുന്നത്. (Canada Gets First Turban Wearing Sikh Woman As City Councillor Of Brampton)

ബ്രാംപ്ടണ്‍ വെസ്റ്റിലെ മുന്‍ കണ്‍സര്‍വേറ്റീവ് എംപി സ്ഥാനാര്‍ത്ഥിയായ ജെര്‍മെയ്ന്‍ ചേമ്പേഴ്സിനെ തോല്‍പ്പിച്ചാണ് നവജിത് സിറ്റി കൗണ്‍സിലറായത്. 28.85 ശതമാനം വോട്ടുകളാണ് നവജിത് നേടിയത്. ജെര്‍മെയ്ന്‍ ചേമ്പേഴ്സ് 22.59 ശതമാനം വോട്ടുകളാണ് നേടിയത്. 15.41 ശതമാനം വോട്ടുകള്‍ നേടിയ വില്‍സന്‍ കാര്‍മെന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

40,000 വീടുകളില്‍ നേരിട്ടെത്തി 22,500ലധികം വോട്ടര്‍മാരോട് സംസാരിച്ചാണ് നവജിത് വിജയം ഉറപ്പാക്കിയത്. റെസ്പിറേറ്ററി തെറാപിസ്റ്റായ നവജിത്തിന്റെ കൊവിഡ് സമയത്തെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതും ഇവരുടെ വിജയത്തിന് കാരണമായി. തന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വോട്ടര്‍മാരോട് നന്ദി പറയുന്നതായും നവജിത് പ്രതികരിച്ചു.

Story Highlights: Canada Gets First Turban Wearing Sikh Woman As City Councillor Of Brampton

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here