നരബലി കേസ്; ഡിഎൻഎ പരിശോധന മാറ്റണമെന്നാവശ്യവുമായി പത്മത്തിന്റെ കുടുംബം

നരബലി കേസിൽ ഡിഎൻഎ പരിശോധന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തണമെന്ന ആവശ്യവുമായി പത്മത്തിന്റെ കുടുംബം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചു.
Read Also: ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും
കേരളത്തിൽ തുടരേണ്ടതിനാൽ തന്റെ ജോലി നഷ്ടമായെന്ന് പത്മത്തിന്റെ മകൻ പറഞ്ഞു. കേരളത്തിൽ ഇപ്പോഴും തുടരേണ്ടി വരുന്നതിനാൽ ഒരു മാസത്തിൽ കൂടുതൽ അവധി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ ജോലി ചെയ്തിരുന്ന സ്ഥാനപനം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Story Highlights: Human sacrifice case; Padma family wants to change the DNA test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here