Advertisement

മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മടിക്കില്ല; പൊലീസുകാരുടെ മോശം പെരുമാറ്റത്തിനെതിരെ ഹൈക്കോടതി

October 27, 2022
Google News 2 minutes Read
Aluva-Perumbavoor Road High Court

പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്നും കോടതി കടുത്ത മുന്നറിയിപ്പ് നല്‍കി. (kerala High Court against police misconduct)

പെരുമാറ്റചട്ടം സംബന്ധിച്ച് ഡി.ജി. പി ഉത്തരവ് ഇറക്കിയാല്‍ മാത്രം പോരാ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഡി.ജി.പി യുടെ ഉത്തരവ് ഇറങ്ങിയതിനു ശേഷവും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് കോടതി പറഞ്ഞു. പെരുമാറ്റചട്ടം സംബന്ധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

Read Also: പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല വിഡിയോകള്‍ കാണുന്നു; വഴിമാറി നടക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ കോടതിക്ക് അതൃപ്തിയാണുള്ളത്. കോടതി നിര്‍ദേശങ്ങള്‍ പേപ്പറില്‍ മാത്രം ഒതുക്കാനുള്ളതല്ലെന്നും കോട
തി പറഞ്ഞു.

Story Highlights: kerala High Court against police misconduct

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here