Advertisement

പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല വിഡിയോകള്‍ കാണുന്നു; വഴിമാറി നടക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

October 27, 2022
Google News 3 minutes Read

പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വിഡിയോകള്‍ കാണുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പുരോഹിത ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും തിന്മയുടെ പ്രവേശനത്തിന് കാരണമാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഡിജിറ്റല്‍ മീഡിയ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മാര്‍പ്പാപ്പ അശ്ലീല വിഡിയോയെക്കുറിച്ച് പരാമര്‍ശിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. (Even nuns watch porn, Pope says, warning of risks)

നിരവധി ആളുകളാണ് ഇന്ന് അശ്ലീല വിഡിയോകള്‍ കാണുന്നതെന്നും കന്യാസ്ത്രീകളും വൈദികരും പോലും ഇവ കാണാറുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാമെങ്കിലും അതിനായി ധാരാളം സമയം പാഴാക്കിക്കളയരുതെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചു. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ ഒരിക്കലും അശ്ലീല വിഡിയോകളുടെ വഴിയില്‍ പോകരുതെന്ന് പോപ്പ് വത്തിക്കാനില്‍ വച്ച് വൈദികരോട് പറഞ്ഞു.

Read Also: വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഇത്തരം ദൃശ്യങ്ങള്‍ എന്നന്നേക്കുമായി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത് കളയണമെന്നും പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ വീഴരുതെന്നും മാര്‍പ്പാപ്പ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പരിശുദ്ധതയ്‌ക്കെതിരായ കുറ്റകൃത്യമായിട്ടാണ് സഭ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Even nuns watch porn, Pope says, warning of risks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here