Advertisement

ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം; സിഡ്നിയിൽ വെടിക്കെട്ടുമായി റൈലി റുസോ

October 27, 2022
Google News 2 minutes Read

ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോയ്ക്ക് സ്വന്തം. സൂപ്പർ 12 ഗ്രൂപ്പ് 2ൽ ബംഗ്ലാദേശിനെതിരെ 52 പന്തുകളിൽ സെഞ്ചുറി നേടിയാണ് റുസോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ അവസാന ടി-20 മത്സരത്തിലും റുസോ സെഞ്ചുറി നേടിയിരുന്നു. ടി-20യിൽ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്.

മത്സരത്തിൻ്റെ തുടക്കം മുതൽ അടിച്ചുതകർത്ത റുസോ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി തികയ്ക്കുകയായിരുന്നു. 56 പന്തിൽ 7 ബൗണ്ടറിയും 7 സിക്സറും സഹിതം 109 റൺസെടുത്ത താരം 19ആം ഓവറിൽ ഷാക്കിബുൽ ഹസൻ്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ചാണ് പുറത്തായത്.

റുസോയുടെ സെഞ്ചുറിയും ഡികോക്കിൻ്റെ ഫിഫ്റ്റിയും (38 പന്തിൽ 63) തുണച്ചപ്പോൾ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നസ്ഃടപ്പെടുത്തി 205 റൺസ് നേടി. ആദ്യ 15 ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളിൽ തുടരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. അവസാന അഞ്ച് ഓവറുകളിൽ 29 റൺസ് മാത്രമാണ് ദക്ഷിനാഫ്രിക്കയ്ക്ക് നേടാനായത്.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 8 ഓവർ പൂർത്തിയാകുമ്പോൾ ബംഗ്ലാദേശിന് 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. സൗമ്യ സർക്കാർ (15), നസ്‌മുൽ ഹുസൈൻ ഷാൻ്റോ (9), ഷാക്കിബുൽ ഹസൻ (1), അഫീഫ് ഹുസൈൻ (1) എന്നിവരാണ് പുറത്തായത്. ആൻറിച് നോർക്കിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിറ്റൻ ദാസ് , മെഹദി ഹസൻ എന്നിവരാണ് ക്രീസിൽ.

Story Highlights: rilee rossouw century t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here