Advertisement

വാഹനാപകടത്തിൽ വയോധികന് ഗുരുതര പരുക്ക്; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മുഹമ്മദ് റിയാസ്

October 27, 2022
Google News 1 minute Read

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ. അപകടത്തിൽ പെട്ട വയോധികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വെൺപാലവട്ടത്തിനു സമീപമാണ് അപകടമുണ്ടയത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മന്ത്രി പൈലറ്റ് വാഹനത്തിൽ കിംസ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ വയോധികൻ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Read Also: ‘അലംഭാവം വച്ചു പൊറുപ്പിക്കില്ല’; പത്തനാപുരത്ത് ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Story Highlights: Road Accident Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here