Advertisement

ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്; ഗെയിലിനെ മറികടന്ന് കോലി

October 27, 2022
2 minutes Read
virat kohli world cup

പുരുഷ ടി-20 ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ വിരാട് കോലി രണ്ടാമത്. വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരം ക്രിസ് ഗെയ്ലിനെ മറികടന്നാണ് കോലി രണ്ടാമത് എത്തിയത്. ഇന്ന് നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഫിഫ്റ്റിയാണ് കോലിയ്ക്ക് നേട്ടമായത്. നെതർലൻഡ്സിനെതിരെ 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയിരുന്നു. (virat kohli world cup)

Read Also: ടി-20 ലോകകപ്പ്: നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

23 ടി-20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 89.90 ശരാശരിയിൽ 989 റൺസാണ് കോലിയ്ക്കുള്ളത്. ഗെയിലിന് 33 മത്സരങ്ങളിൽ നിന്ന് 965 റൺസുണ്ട്. 31 മത്സരങ്ങളിൽ നിന്ന് 1016 റൺസുള്ള ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ് ഒന്നാം സ്ഥാനത്ത്. ജയവർധനെയുമായി വെറും 27 റൺസ് മാത്രം അകലെയാണ് കോലി. 35 മത്സരങ്ങളിൽ നിന്ന് 904 റൺസുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പട്ടികയിൽ നാലാമതും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 897 റൺസുള്ള ശ്രീലങ്കയുടെ മുൻ താരം തിലകരത്നെ ദിൽഷൻ പട്ടികയിൽ അഞ്ചാമതുമാണ്.

നെതർലൻഡ്സിനെതിരെ ഇന്ത്യ കൂറ്റൻ ജയം നേടി. 56 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസ് നേടി. 20 റൺസെടുത്ത ടിം പ്രിംഗിൾ ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി നാല് ബൗളർമാർ 2 വിക്കറ്റ് വീതം വീഴ്ത്തി.

Read Also: മൂന്ന് ഫിഫ്റ്റികൾ; നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തിയാണ് 179 റൺസ് നേടിയത്. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

Story Highlights: virat kohli t20 world cup runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top