വിസി നിയമന വിവാദങ്ങൾക്കിടെ ഡൽഹിയിൽ അലിഗഡ് വിസിക്ക് വിരുന്നൊരുക്കി ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിലെ വിസി നിയമന വിവാദങ്ങൾക്കിടെ ഡൽഹിയിൽ അലിഗഡ് വിസിക്ക് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളഹൗസ് കോൺഫറൻസ് ഹാളിലാണ് ഗവർണർ അലിഗഡ് വി.സി അടക്കമുള്ളവർക്ക് പ്രത്യേക വിരുന്നൊരുക്കിയത്. എ എം യു വി സി പ്രൊഫ. താരീഖ് മൻസൂർ അടക്കമുള്ളവർ വിരുന്നിൽ പങ്കെടുത്തു. ( Arif Mohammad Khan hosted party for Aligarh VC ).
ഫിനാൻസ് ഓഫീസർ പ്രൊഫ. മൊഹ്സീൻ ഖാൻ , പ്രോക്ടർ പ്രൊഫ. വസിം അലി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ തുടങ്ങിയവർക്കാണ് അത്താഴ വിരുന്ന് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ ഉള്ളപ്പോഴാണ് അലിഗഡ് വിസി ഉൾപ്പെടെയുള്ളവർക്ക് ഗവർണ്ണർ വിരുന്ന് നൽകിയത്.
Read Also: ‘ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരന്‍
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കിയിരുന്നു. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർവകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
വിസിമാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. സര്‍വകലാശാല നിയമനങ്ങളിൽ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ 11 സര്‍വകലാശാലകളിലെയും വിസിമാരോട്
ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോരെന്നും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Story Highlights: Arif Mohammad Khan hosted party for Aligarh VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here