Advertisement

പഞ്ചാബിൽ ആയുധശേഖരം കണ്ടെടുത്തു

October 28, 2022
Google News 2 minutes Read

പഞ്ചാബിൽ വൻ ആയുധശേഖരം അതിർത്തി രക്ഷാ സേന കണ്ടെടുത്തു. ഫിറോസ്പൂർ സെക്ടറിലെ സീറോ ലൈനിന് സമീപം നടത്തിയ തെരച്ചിലിനിടെയാണ് കണ്ടെത്തൽ. ബാഗിൽ ഒളിപ്പിച്ച ആറ് എകെ 47 തോക്കുകളും മൂന്ന് പിസ്റ്റളുകളും 200 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇന്ത്യ-പാക്ക് അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുന്നതിന് ബിഎസ്എഫ് പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.

Story Highlights: BSF Seizes Cache of Arms & Ammunitions in Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here