ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തണം, സര്‍ക്കാര്‍ ജയിക്കണം: ഫാത്തിമ തെഹ്‌ലിയ

ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജയിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ആ തര്‍ക്കം ഒത്തുതീര്‍ന്നാല്‍ പോലും അത് കേരളത്തിന്റെ മതേതര താത്പര്യങ്ങള്‍ക്ക് അപകടമാണെന്നും ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.(fathima tahiliyas response about governor kerala government issue)
ഒഴിഞ്ഞു കിടക്കുന്ന കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് സംഘ് അജണ്ടയുള്ളയാളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഈ വിലപേശല്‍ നാടകം നടത്തുന്നത് എന്ന് സംശയിക്കണം. സര്‍ക്കാറുമായി ഗവര്‍ണര്‍ ഒത്ത് തീര്‍പ്പിലെത്തിയാല്‍ നമ്മുടെ സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ നോമിനികള്‍ വി.സിമാരായി വരും.
Read Also: വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണം തുടങ്ങും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുള്ള ഗവര്‍ണര്‍ക്ക് എതിരെയുള്ള തുറന്ന നിയമയുദ്ധത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഫാത്തിമ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍- സംസ്ഥാന സര്‍ക്കാര്‍ പോര് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് പ്രതിനിധിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗ് നേതൃത്വവും ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിയിരുന്നു.
Story Highlights: fathima tahiliyas response about governor kerala government issue