Advertisement

കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം, കെജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടി; സമാജ് വാദി പാർട്ടി

October 28, 2022
Google News 2 minutes Read
gods Image currency notes, Samajwadi Party agaist Kejriwal

കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടതിനെതിരെ സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ രം​ഗത്ത്. കേജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാൾ ഉപയോഗിക്കുന്നതെന്നും സ്വാമി പ്രസാദ് മൗര്യ വിമർശിച്ചു. വോട്ടിന് വേണ്ടിയുള്ള അത്യാർത്തിയിൽ കെജ്രിവാൾ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും മൗര്യ വ്യക്തമാക്കി. ( gods Image currency notes, Samajwadi Party agaist Kejriwal ).

മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആവശ്യം. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ ഈ നീക്കമെന്ന് ആക്ഷേപമുണ്ട്. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും കെജ്‌രിവാള്‍ ന്യായീകരിച്ചിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ് കെജ്‌രിവാളിന്റെ വാദം.

Story Highlights: gods Image currency notes, Samajwadi Party agaist Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here