ഭാര്യയെ കാറിടിപ്പിച്ച സംഭവം: ചലച്ചിത്ര നിർമ്മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വധശ്രമ കേസിൽ ചലച്ചിത്ര നിർമ്മാതാവ് കമൽ കിഷോർ മിശ്ര അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തിയ ഭാര്യയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അംബോലി പൊലീസ് നിർമ്മാതാവിനെതിരെ ഐപിസി 279, 338 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഒക്‌ടോബർ 19 ന് മിശ്ര തന്നെ കാർ ഇടിച്ചെന്നും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും ഭാര്യ ആരോപിച്ചു. അന്ധേരിയിലെ ഒരു പാർക്കിംഗ് ഏരിയയിൽ വച്ച് കാറിൽ മറ്റൊരു സ്ത്രീക്കൊപ്പം കമൽ കുമാറിനെ ഭാര്യ കണ്ടെത്തുകയായിരുന്നു.
കാറിൽ കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് കമൽ കിഷോർ ഭാര്യയെ കാറിടിച്ച് പരുക്കേൽപ്പിച്ചത്. ഭാര്യയുടെ കാലിനും കൈക്കും തലയ്ക്കും പരുക്കേറ്റു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
Story Highlights: Mumbai Filmmaker Arrested for Ramming Car Into Wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here