സവാരിക്കിടെ കളിയാക്കി; മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു

മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു. മുകേഷ് സഞ്ജാരെ(32) ആണ് കൊല്ലപ്പെട്ടത്. തൻ്റെ മുടന്തിനെ കളിയാക്കിയെന്നും പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹനുമാൻ തെക്ഡി ഏരിയയിലാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവറെ (45) മുകേഷ് കളിയാക്കി. ഇതോടെ ഇരുവരും തമ്മിൽ തർക്കം വഴക്കായി. തർക്കത്തിനിടെ പ്രതി കത്തി പുറത്തെടുക്കുകയും സഞ്ജരെയുടെ നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു. സഞ്ജരെയെ സബർബൻ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Story Highlights: Mumbai Man Stabbed By Auto Driver
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here