പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് പിടിയില്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പിയിലെ കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെ റൗഫ് ഒളിവില്‍ പോയിരുന്നു.
ഇന്നലെ രാത്രിയോടെയാണ് റൗഫിന്റെ വീട് വളഞ്ഞ് എന്‍ഐഎ സംഘം പിടികൂടിയത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന റൗഫ് കഴിഞ്ഞ ദിവസം വീട്ടിലെത്തുകയായിരുന്നു. പിന്നാലെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
Read Also: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും തമ്മില്‍ ബന്ധം കണ്ടെത്താനായില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സി എ റൗഫ് സഹായിച്ചെന്നാണ് എന്‍ഐഎ സംഘം നല്‍കുന്ന വിവരം. കസ്റ്റഡിയിലെടുത്ത റൗഫിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിന് പിന്നാലെയാകും ചോദ്യം ചെയ്യല്‍.
Story Highlights: PFI former state secretary CA rauf arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here