Advertisement

ജമ്മുവില്‍ എഎപി നേതാക്കളുടെ കൂട്ടരാജി; സതീഷ് ശര്‍മ്മ ശാസ്ത്രി ഉള്‍പ്പെടെ എട്ടുപേര്‍ ബിജെപിയില്‍ ചേര്‍ന്നു

October 29, 2022
Google News 3 minutes Read

മുതിര്‍ന്ന ആം ആദ്മി നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും മറ്റ് എട്ട് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ഈ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ജമ്മുവിലെ മുതിര്‍ന്ന നേതാവായ സതീഷ് ശര്‍മ്മ ശാസ്ത്രിയുടെ രാജി. (AAP leader, eight party members join BJP in Jammu)

ജമ്മുവിലെ ബിജെപി പ്രസിഡന്റ് രവിന്ദര്‍ റൈനയും എംപിയായ ജഗല്‍ കിഷോര്‍ ശര്‍മ്മയും ചേര്‍ന്നാണ് എഎപി വിട്ടെത്തിയവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ആശിഷ് അബ്രോള്‍, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശര്‍മ്മ, ദീപക് ശര്‍മ്മ, സുനിതാ ദേവി, ചാരു അബ്രോള്‍, മദന്‍ ലാല്‍ ശര്‍മ്മ എന്നിവരാണ് എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്.

Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

സതീഷ് ശര്‍മ്മ ശാസ്ത്രി വളരെ ജനപ്രീതിയുള്ള പൊതുപ്രവര്‍ത്തകനാണെന്നും പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്ന എല്ലാവരും പാര്‍ട്ടി തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രവീന്ദര്‍ റൈന പറഞ്ഞു. എഎപിയില്‍ നില്‍ക്കുമ്പോള്‍ താന്‍ സജീവമായി പ്രവര്‍ത്തിക്കുന്നതുപോലെ സ്വയം തോന്നുന്നില്ലെന്നും എഎപിയില്‍ ചേരാനെടുത്ത തീരുമാനം തെറ്റായി എന്ന് തനിക്ക് പിന്നീട് തോന്നിയെന്നും ബിജെപി വേദിയില്‍ വച്ച് സതീഷ് ശര്‍മ്മ ശാസ്ത്രി പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്ന് ദേശീയതയ്‌ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: AAP leader, eight party members join BJP in Jammu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here