Advertisement

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; സർക്കാർ- ഗവർണർ തർക്കം ചർച്ചയാകും

October 29, 2022
Google News 2 minutes Read

ഗവര്‍ണര്‍ -സര്‍ക്കാര്‍ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്ര കമ്മറ്റിയോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഗവർണർ വിഷയം പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും, പൊതു രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായി വിശദമായ ചർച്ച ചെയ്യും എന്നാണ് നേതാക്കളിൽ നിന്നും ലഭിച്ച വിവരം.

ധനമന്ത്രി കെ.എന്‍ ബാലഗോപാലനെതിരെ അപ്രീതി പ്രകടിപ്പിച്ചത് അടക്കം ഗവര്‍ണറുടെ നടപടികളെ ഏറെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്.കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തോടെ പൊളിറ്റ് ബ്യൂറോയില്‍ വന്ന ഒഴിവ് നികത്തുന്നത് ചര്‍ച്ചയാകും. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയിലെത്താനാണ് സാധ്യത. തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊളിറ്റ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റി പരിഗണിക്കും.

Read Also: വിസി നിയമന വിവാദങ്ങൾക്കിടെ ഡൽഹിയിൽ അലിഗഡ് വിസിക്ക് വിരുന്നൊരുക്കി ആരിഫ് മുഹമ്മദ്‌ ഖാൻ

കൂടാതെ രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യവും ഗുജറാത്ത്‌,ഹിമാചൽ പ്രദേശ്, തെരഞ്ഞടുപ്പുകളും ചർച്ചക്ക് വരും. തൊഴിലാളി സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും. അതേസമയം ഔദ്യോഗിക പരിപാടികൾക്കായി ഗവർണർ ഡൽഹിയിലുണ്ടെന്നതും ശ്രദ്ധേയമാണ്.

Story Highlights: CPIM central committee meeting begins today in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here