Advertisement

വിദേശികളുടെ ‘ഹാലോവീന്‍’ ആഘോഷം കൊച്ചിയിലും

October 29, 2022
Google News 1 minute Read

എല്ലാ വർഷവും ഏതാണ്ട് ഈ സമയം പാശ്ചാത്യ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളും സെലിബ്രിറ്റികളും പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ടെങ്കിലും മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് വലിയ ഐഡിയ ഇല്ലെന്നതാണ് വസ്തുത. എന്നാൽ ഈ ദിനത്തെ കുറിച്ച് അറിവുള്ളവർ ആഘോഷണങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ കൊച്ചി നഗരം ചില ഹൊറർ ത്രില്ലറിന് സാക്ഷ്യം വഹിക്കാൻ തയ്യാറെടുക്കുകയാണ്.

വിദേശികളുടെ ഹാലോവീന്‍ ആഘോഷം കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി രണ്ടു ദിവസത്തെ ഹാലോവീന്‍ ആഘോഷ പരിപാടികളാണ് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്നത്. ഒക്‌ടോബർ 29-ന് അതി ഗംഭീരൻ ഡിജെ പാർട്ടിയും ഒക്‌ടോബർ 30 ന് സ്കൈഗ്രിൽ ഹാലോവീൻ ഡിന്നറിലും ഒരുക്കിയിട്ടുണ്ട്. രാത്രി 7 മുതലാണ് ഹാലോവീന്‍ ആഘോഷം ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്കും പ്രീ ബുക്കിംഗിനുമായി +91 75938 71460, +91 812999 8724 എന്ന നമ്പറിൽ ബന്ധപ്പെടാം.

എന്താണ് ഹാലോവീൻ? അൽപ്പം ചരിത്രം അറിയാം:
ഹാലോവീൻ എന്ന് കേട്ടിട്ടുണ്ട്. ഈ ദിവസം പേടിപ്പെടുത്തുന്നതും വിചിത്രവുമായ വേഷം ധരിച്ച് ആളുകൾ എത്തും എന്ന് മാത്രമാണ് പലർക്കും ഉള്ള മിനിമം ധാരണ. സംഗതി ശരിയാണ്. ഭീകര രൂപം ധരിച്ച് കൊണ്ടാടുന്ന ഉത്സവം തന്നെയാണ് ഹാലോവീൻ. എന്നാൽ അതിന് പിന്നിൽ ചരിത്രവും ചില വിശ്വാസങ്ങളും ഉണ്ട്. അതിനെ കുറിച്ച് കൂടുതൽ അറിയാം. ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31 ന് ഈ ആഘോഷം കൊണ്ടാടുന്നു.

ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ് മുഴുവൻ പേര്. വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഈ ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വേഷവും മേക്കപ്പും ധരിച്ച് പ്രത്യക്ഷപ്പെടും. വീടുകൾക്ക് മുന്നിൽ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ഹാലോവീൻ രൂപങ്ങളും അസ്ഥികൂടങ്ങളുമൊക്കെവക്കും. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായ ഓൾ സെയിന്റ്സ് ഡേ ആയി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. ഇതാണ് പിന്നീട് ഹാലോവീൻ ആയി മാറിയത്.

Story Highlights: Foreigners’ ‘Halloween’ celebration in Kochi too

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here