പാകിസ്താന് കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മാതൃകാപരമെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാകിസ്താന് കഴിയുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു. (imran khan praises India decision to buy oil from russia)
ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോംഗ് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇമ്രാന്‍ ഇന്ത്യയെ പ്രശംസിച്ചത്. യുദ്ധത്തിനിടെ റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കുന്നുണ്ടെങ്കില്‍, ഈ നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി ആ വിലയില്‍ എണ്ണയെത്തിക്കാന്‍ അവസരമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക തന്നെ വേണമെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം. എന്നാല്‍ അടിമത്ത മനോഭാവമുള്ള പാകിസ്താനികള്‍ക്ക് അതിന് അനുവാദമില്ല. ഒര സ്വതന്ത്ര രാജ്യമായി പാകിസ്താനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നീതി ജയിക്കണമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ആകാശത്തിലൂടെ ഇന്ന് നീങ്ങിയത് നക്ഷത്ര ട്രെയിനോ?; ഇനി എപ്പോഴാണ് ഇത് കേരളത്തില്‍ ദൃശ്യമാകുക? സ്റ്റാര്‍ലിങ്കിനെക്കുറിച്ച് അറിയാം…
ഇന്ത്യയുടെ നയതന്ത്രത്തേയും വിദേശനയത്തേയും റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും പ്രശംസിച്ചിരുന്നു. നരേന്ദ്രമോദി യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച പുടിന്‍ ഇന്ത്യയുടെ വിദേശനയത്തേയും പുകഴത്തി. സ്വതന്ത്ര വിദേശനയം പിന്തുടരാന്‍ കഴിവുള്ള ലോകത്തെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന് ഉള്‍പ്പെടെ പുടിന്‍ പ്രശംസിച്ചു. ഇന്ത്യയുമായി റഷ്യയ്ക്ക് അടുത്ത ബന്ധമാണുള്ളത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തേയും പുടിന്‍ പ്രശംസിച്ചു. ഭാവി ഇന്ത്യയുടേതാണെന്നും റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണം വളരുകയാണെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി രാസവളങ്ങളുടെ വിതരണം വര്‍ധിപ്പിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: imran khan praises India decision to buy oil from russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here