ക്യാന്‍സര്‍ രോഗിയുടെ ജാമ്യാപേക്ഷ റദ്ദാക്കാനുള്ള ഹര്‍ജി; ഇ ഡിയില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രിംകോടതി

ക്യാന്‍സര്‍ രോഗിയായ പ്രതിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രിംകോടതി. സ്‌റ്റേറ്റ് എയ്ഡഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി 22 കോടി തട്ടിയെടുത്തുവെന്ന കേസില്‍ ആക്‌സിസ് ബാങ്ക് ജീവനക്കാരന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ വസ്തുതകളും പ്രതിയുടെ മാരക രോഗാവസ്ഥയും കണക്കിലെടുത്തുള്ള ജാമ്യത്തില്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. (SC Imposes 1 Lakh Fine on ED Officer for Seeking to Cancel Cancer Patient’s Bail)
ജസ്റ്റിസ് എം ആര്‍ ഷായും എം എം സുന്ദരേഷും ഉള്‍പ്പെട്ട ബെഞ്ചാണ് ഇ ഡിക്ക് പിഴ വിധിച്ചത്. കോടതിയുടെ വിലപ്പെട്ട സമയവും സ്റ്റേഷനറിയും മറ്റും പാഴാക്കിയതിന് കേന്ദ്ര ഏജന്‍സിക്കെതിരെ സുപ്രിംകോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് ഇ ഡി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്. കേസിന് ആസ്പദമായ സംഭവം 2013ലാണ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പില്‍ 2017ലാണ് ഇ ഡി പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. 2020ലും ഇ ഡി ഇയാള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Story Highlights: SC Imposes 1 Lakh Fine on ED Officer for Seeking to Cancel Cancer Patient’s Bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here