ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. എസ്.എഫ്.ഒ അനിൽ കുമാർ, ബി.എഫ്.ഒ വി.സി ലെനിൻ, എൻ.ആർ ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.എൻ മോഹനൻ, കെ.ടി ജയകുമാർ എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗത്തിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ( tribal youth fake case officials Suspension ).
Read Also: മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി ബന്ധു
ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കാട്ടിറച്ചി കൈവശംവച്ചുവെന്ന പേരിലാണ് കള്ളക്കേസിൽ കുടുക്കിയത്. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ നേരത്തേ വനംവകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സരുൺ സജിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കൾ കഴിഞ്ഞ നാലു ദിവസമായി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തുകയാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
Story Highlights: tribal youth fake case officials Suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here